റിയാദ്: ലണ്ടനിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം മേധാവി മാപ്പ് പറഞ്ഞു.
ഭീകാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടോ അവരുടെ കുടുംബാംഗങ്ങളോടോ സൗദി ടീം ബോധപൂര്‍വം അനാദരവ് കാണിച്ചിട്ടില്ല. ഭീകരാക്രമണത്തെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നു. ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നുവെന്നും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ടീമിന്റെ നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മാപ്പ് പറഞ്ഞത്. സൗദി കളിക്കാരുടെ നടപടിയെ ഒരു ഓസ്‌ട്രേലിയന്‍ എംപി വിമര്‍ശിച്ചിരുന്നു.
ഭീകരാക്രമണത്തില്‍ മരിച്ചവരെ അനുസ്മരിച്ച് അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ ടീം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.
അതേസമയം, ഏഴാം നമ്പര്‍ താരം സല്‍മാന്‍ അല്‍ ഫറജ് ഒഴികെ മറ്റ് എല്ലാം സൗദി താരങ്ങളും ഗ്രൗണ്ടില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എട്ടു പേരില്‍ രണ്ടു പേര്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരായിരുന്നു.