സൗദി : സൗദി അറേബ്യയില്‍ ടൂറിസം വിസ പ്രാബല്യത്തിലായി. സൗദി കിരീടാവകാശിയുടെ പദ്ധതിയാണ് ടൂറിസം വിസ.
സൗദിയില്‍ എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ സജീവമാണ്. എന്നാല്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും വിദേശികളുടെ ഒഴുക്കുണ്ടായില്ല. രണ്ടു കാര്യമാണ് ഇതിന് തടസ്സമായത്. ഒന്ന് വസ്ത്ര സ്വാതന്ത്ര്യത്തിലെ നിബന്ധനയും, രക്ഷകര്‍ത്താവ് വേണമെന്നതുമായിരുന്നു. പുതിയ ടൂറിസം വിസകളില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് അബായ പര്‍ദ്ദ നിര്‍ബന്ധമില്ല. സൗദിയില്‍ പ്രവേശിക്കുന്നവര്‍ സംസ്‌കാരത്തെ ഹനിക്കാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നത് മാത്രമാണ് നിബന്ധന. രക്ഷ കര്‍ത്താവില്ലാതെ ആര്‍ക്കും രാജ്യത്ത് പ്രവേശിക്കാം.
അഞ്ച് യുനസ്‌കോ പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തോളം ടൂറിസം കേന്ദ്രങ്ങളുണ്ട് രാജ്യത്ത്. നിയോം, അല്‍ ഉല, ചെങ്കടല്‍ പദ്ധതികള്‍ വിദേശികളെ ലക്ഷ്യം വെച്ചുള്ളതുമാണ്. പുതിയ വിസയോടെ വിദേശികളൊഴുകിയെത്തുമെന്നാണ് കണക്ക് കൂട്ടല്‍.