സൗദിയില്‍ ലെവി ബാധകമാവില്ലാത്തത് ആര്‍ക്കൊക്കെ ; വ്യക്തമാക്കി താഴില്‍ മന്ത്രാലയം

saudi-arabia

റിയാദ്: അഞ്ചില്‍ താഴെ മാത്രം ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ വിദേശജീവനക്കാര്‍ക്ക് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിരക്കിലുള്ള ലെവി ബാധകമല്ലെന്ന് തൊഴില്‍-സാമൂഹിക വികസനകാര്യ മന്ത്രാലയം.

കൂടാതെ, ഗാര്‍ഹിക തൊഴിലാളികള്‍, ജി.സി.സി. രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവര്‍ക്കും, അഭയാര്‍ഥികളായി സൗദിയില്‍ കഴിയുന്നവര്‍ക്കും, സ്വദേശി പൗരന്‍മാരുടെ വിദേശപൗരത്വമുള്ള ഭാര്യയ്ക്കും പുതിയ ലെവി ബാധകമാവില്ല. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്ന കമ്പനികളിലെ വിദേശതൊഴിലാളികളെയും ലെവിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഇഖാമ നേരത്തെ പുതുക്കിയവര്‍ ജനുവരി ഒന്നു മുതലുള്ള പുതുക്കിയ ലെവി പ്രത്യേകം അടയ്‌ക്കേണ്ടതാണ്. ഇഖാമ കാലാവധി കഴിഞ്ഞവര്‍ വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്നതിന് പുതുക്കിയ നിരക്കിലുള്ള ലെവി അടയ്ക്കണം.അന്‍പത് ശതമാനത്തില്‍ കൂടുതല്‍ സ്വദേശികളുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസം 100 റിയാലും, കൂടുതല്‍ വിദേശ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലുള്ളവര്‍ 200 റിയാലും മാസം ലെവി അടയ്‌ക്കേണ്ടതാണ്.

.

Top