കോവിഡ് മരണ നിരക്ക് കുറഞ്ഞ് സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണം കുറയുന്നതായി റിപ്പോർട്ടുകൾ. ഇന്ന് ഏഴ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.  രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ്  കേസുകളുടെ ആകെ എണ്ണം 362878 ഉം രോഗമുക്തരുടെ എണ്ണം 354081 ഉം ആയി. മരണസംഖ്യ 6230 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2567  പേരാണ്.

ഇതിൽ 362 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ  ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

Top