സൗദിയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ലെവി അടയ്ക്കാന്‍ 6മാസത്തെ സാവകാശം അനുവദിച്ചു

saudi-arabia

റിയാദ്‌: സൗദിഅറേബ്യയില്‍ സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലെവി അടയ്ക്കുവാന്‍ ആറു മാസത്തെ സാവകാശം അനുവദിച്ചു. ഇതു സംബന്ധിച്ചുള്ള നടപടി സൗദി തൊഴില്‍ മന്ത്രാലയത്തിന്റേതാണ്. ലെവി മൂന്ന് ഘട്ടമായി അടയ്ക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഈ തീരുമാനം തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതായിരിക്കും.

സൗദി തൊഴില്‍ മന്ത്രാലയം വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലവ ആറ് മാസത്തിനകം അടച്ചു തീര്‍ത്താല്‍ മതിയെന്നാണ് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2018 ജനുവരി മുതല്‍ മാസത്തില്‍ 400 വീതം വര്‍ഷത്തില്‍ 4,800 റിയാല്‍ മുന്‍കൂറായി അടക്കാനുള്ള നിര്‍ദേശത്തിനാണ് മന്ത്രാലയം ഇളവുനല്‍കിയിരിക്കുന്നത്. കൂടാതെ സംഖ്യ മൂന്ന് ഗഡുക്കളായി അടക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

ചെറുകിട സ്ഥാപനങ്ങള്‍ക്ക് വിദേശി ജോലിക്കാരുടെ ഒരു വര്‍ഷത്തെ ലവി മുന്‍കൂറായി അടക്കാന്‍ പ്രയാസമുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി.

Top