ജിദ്ദ: മക്കയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിത്തീന്‍ സ്ട്രീറ്റിലാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആളുകള്‍ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ശേഷം സുരക്ഷാ വകുപ്പ്
ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും റെഡ്ക്രസന്റ് അധികൃതര്‍ ആംബുലന്‍സില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.