ബ്യൂണസ് ഐറിസ്: ഇന്ത്യക്ക് വേണ്ട പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കാമെന്ന് സൗദി അറേബ്യ. ജി.20 ഉച്ചകോടിക്കിടെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ബ്യൂണസ് ഐറിസില്‍ സല്മാന് രാജകുമാരന്റെ താമസ സ്ഥലത്തായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. സുരക്ഷ, രാഷ്ട്രീയം, നിക്ഷേപം, കൃഷി, ഊര്‍ജ്ജം, ടെക്നോളജി തുടങ്ങിയ കാര്യങ്ങളില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സൗദി കമ്പനിയായ അരോംകോ ഇന്ത്യയിലെ എണ്ണ സംസ്കരണ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും മറ്റു കമ്പനികള്‍ക്ക് ഇന്ത്യയിലെ സൗരോര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ചചെയ്തു.
സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.