സൗദിയില്‍ എണ്ണ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത ; വ്യക്തമാക്കി ധനകാര്യ മന്ത്രി

petrole

റിയാദ്: സൗദിയില്‍ എണ്ണ വില കുറക്കുന്നതിന് സാധ്യതയുണ്ടെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. ഇനിയും എണ്ണ വില വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകരാഷ്ട്രങ്ങളില്‍ തന്നെ കുറഞ്ഞ വിലക്ക് പെട്രോള്‍ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 14 -ാമത്‌ സൗദി.

വില വര്‍ധിപ്പിച്ച സാഹചര്യത്തിലും കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി അറേബ്യയുള്ളത്. ഒക്ടീന്‍ 91 ഇനത്തിലുള്ള പെട്രോളിന് അന്താരാഷ്ട്ര വിപണിയിലുള്ളതിന്റെ 70 ശതമാനം വിലക്കാണ് സൗദി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. രാജ്യത്തെ പൗരന്മാരില്‍ 80 ശതമാനവും ഉപയോഗിക്കുന്നത് 91 ഇനത്തിലുള്ള വില കുറഞ്ഞ പെട്രോളാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

കൂടാതെ വ്യവസായ ആവശ്യത്തിനുള്ള ഡീസലിന് വില കൂട്ടാതിരുന്നത് ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കാതിരിക്കുവാനും, പൗരന്മാരുടെയും താമസക്കാരുടെയും സാമ്പത്തിക സ്ഥിതി പരിഗണിച്ചാണെന്നും ഊര്‍ജ്ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി.

Top