ഫൈസർ വാക്സിൻ വിതരണത്തിന് ഒരുങ്ങി സൗദി അറേബ്യ

vaccinenews

റിയാദ്​: ഫൈസർ വികസിപ്പിച്ച ഫൈസർ ബയോ എന്‍ടെക് വാക്സിൻ പ്രതിരോധ മരുന്ന് സൗദി അറേബ്യയിൽ വിതരണം ചെയ്യാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകി. ആരോഗ്യവകുപ്പിന് ഇതോടെ രാജ്യത്ത് വാക്സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുമ്പോഴെല്ലാം സാമ്പിളുകൾ പരിശോധിച്ച് വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും.

രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ സൗദി അധികൃതർ അറിയിച്ചിരുന്നു. നവംബർ 24നാണ്​ ഫൈസർ കമ്പനി അപേക്ഷ നൽകിയത്​. ഉടൻ തന്നെ അതിന്മേൽ അതോറിറ്റി വിദഗ്ധ പരിശോധന ആരംഭിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Top