റിയാദ്: സൗദിയിൽ ഇന്ന് 441 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 20 പേർ കൊവിഡ് ബാധിച്ചു മരിച്ചു.7408 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 804 പേർ ഗുരുതരാവസ്ഥയിലാണ്.
ഇവർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു. ഇപ്പോൾ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,52,601 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,39,568 ആയി ഉയർന്നു.