സൗദി അറേബ്യയിലെ എക്‌സ്പ്രസ് വേകളില്‍ നിലവിലുളള മാക്‌സിമം സ്പീഡ് ലിമിറ്റ് തുടരുമെന്ന് പൊതു സുരക്ഷാ വകുപ്പ്. വേഗപരിധിയില്‍ മാറ്റം വരുത്തിയ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് എല്ലാ റോഡുകളിലും വേഗപരിധി സംബന്ധിച്ച് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, വേഗപരിധിയില്‍ മാറ്റം വരുത്തിയാല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും, പൊതുസുരക്ഷാ വകുപ്പ് വക്താവ് കേണല്‍ സ്വാമി അല്‍ ശുവൈരിഖ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും, ഏതാനും എക്‌സ്പ്രസ് വേകളില്‍ വേഗപരിധി കൂട്ടാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റോഡിന്റെ ഗുണനിലവാരം, തിരക്ക് എന്നിവ പരിശോധിച്ച് തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഒരേ റോഡിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ വിവിധ തരത്തിലായിരിക്കും വേഗപരിധി ബാധകമാക്കുക. ഇതുസംബന്ധിച്ച് വിശദമായ പഠനം നടക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.