സൗദിയില്‍ ഹൈവേകളിലെ ക്യാമറയില്‍ കുടുങ്ങി നിരവധി നിയമലംഘകര്‍

camera

റിയാദ് : സൗദി അറേബ്യയില്‍ റോഡുകളില്‍ നിയമം ലംഘിച്ച് വാഹനമോടിച്ച ഇരുന്നൂറിലേറെ പേരെ ആദ്യ ദിനത്തില്‍ തന്നെ ക്യാമറകള്‍ പിടികൂടി. സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ച് വാഹനം ഓടിച്ചവരെയുമൊക്കെയാണ് ക്യാമറകള്‍ പിടി കൂടിയത്.

റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്. വാഹനമോടിക്കുമ്പോള്‍ പുകവലിച്ചാല്‍ 150 റിയാല്‍ പിഴയും ചുമത്താന്‍ ഒരുങ്ങുകയാണ്. രാജ്യത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും മൊബൈല്‍ ഉപയോഗിക്കുന്നതിനിടെ ഉണ്ടാകുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചത്.

പ്രവര്‍ത്തിച്ച് തുടങ്ങിയ ആദ്യ ദിനം ഇരുന്നൂറിലേറെ പേരാണ് വൈകുന്നേരത്തിനകം ക്യാമറയില്‍ കുടുങ്ങിയത്. 150 മുതല്‍ 300 റിയാല്‍ വരെയാണ് പിഴ ഈടാക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവറും മുന്‍ സീറ്റിലിരുന്നവരും ക്യാമറയില്‍ കുടുങ്ങുന്നുണ്ട്. ഹൈവേകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്.

Top