ജിദ്ദ: സൗദി അറേബ്യയില്‍ 37 വർഷത്തിന് ശേഷം സിനിമ തീയേറ്ററുകൾക്ക് ലൈസന്‍സ് നല്കാന് തീരുമാനമായി.
ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു.
2018 മാർച്ചോടെ ആദ്യ തീയേറ്റർ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
1980 കളുടെ ആരംഭത്തിൽ ഇസ്ലാമിസ്റ്റുകളുടെ സമ്മർദം മൂലം സൗദി അറേബ്യയില്‍ തീയേറ്ററുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.