സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; യാത്രക്കാർക്ക് ക്വാറന്റീൻ വേണ്ട

റിയാദ്:സൗദി അറേബ്യയില്‍ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകര്‍ച്ചവ്യാധിയെ ചെറുക്കുക്കാന്‍ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രാലയം വക്താക്കള്‍ പറഞ്ഞു

മക്കയിലെ മസ്ജിദുല്‍ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ ഒഴിവാക്കി. അതേസമയം മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കുന്നത് തുടരും. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കലും ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാതെ രാജ്യത്തേക്ക് വരുന്നവര്‍, സന്ദര്‍ശക, വിസിറ്റ് വിസകളില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ എന്നിവര്‍ നിര്‍ബന്ധിത ക്വാറന്റീനിന്‍ കഴിയണമെന്ന വ്യവസ്ഥയും സൗദിയിലേക്ക് വരുന്നതിന് മുമ്പ് പിസിആര്‍ ടെസ്റ്റ് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

 

Top