കൊലയാളി ഗെയിം വീണ്ടും ജീവനെടുത്തു; മരിച്ചത് സൗദി വിദ്യാര്‍ത്ഥി

സൗദി: ബ്ലൂവെയില്‍ ഗെയിം കളിച്ച് സൗദിയില്‍ ഒരു കുട്ടി മരിച്ചു. 12 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്നു ,സുഹൃത്തുക്കളുടെ അഭിപ്രായമനുസരിച്ചാണ് ബ്ലൂവെയില്‍ ഗെയിം കളിച്ചു തുടങ്ങിയതെന്നും കുട്ടിയുടെ ബന്ധുവായ അബ്ദുള്ള ബിന്‍ ഫാഹിദ് .സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലയാളി ഗെയിം നിരവധി പേരുടെ ജീവന് എടുത്തുകഴിഞ്ഞു.

ഇന്ത്യയിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റഷ്യയില്‍ 100 കൗമാരക്കാരാണ് ബ്ലൂവെയില്‍ ഗെയിം കാരണം മരണമടഞ്ഞതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച് കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.

Top