റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 681 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 1,447 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്ന ആകെ രോഗികളുടെ എണ്ണം 8,628 ആയി കുറഞ്ഞു. ഇതില്‍ 1,367 പേരുടെ ആരോഗ്യനില മാത്രമേ ഗുരുതരമായുള്ളൂ. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം ഇന്ന് രാജ്യവ്യാപകമായി 10 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 88,107 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,37,374 ആയി. ഇതില്‍ 5,20,358 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,388 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.