പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രി വിസയും സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സൗദിയിലേക്ക് ജോലി ആവശ്യത്തിനായി മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി ഭരണകൂടം. സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎന്‍ട്രി വിസയും പുതുക്കി നല്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു.

ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രി വിസയുമാണ് സൗജന്യമായി പുതുക്കുക. ഇഖാമയുടെയും റീഎന്‍ട്രി വിസയും ജൂണ്‍ രണ്ട് വരെ പുതുക്കി നല്‍കാന്‍ നേരത്തെ രാജാവ് ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടു മാസം വരെ നീട്ടിയിരിക്കുന്നത്.

Top