റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം ആശ്വാസ്യമായ രീതിയില്‍ കുറയുന്നു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തില്‍ താഴെയായി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് പ്രകാരം ഇന്ന് 986 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ നിലവിലെ രോഗികളില്‍ 1,055 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യമാകെ ഇന്ന് 1,05,537 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,30,981 ആയി. ഇതില്‍ 5,12,373 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,297 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,311 ആയി കുറഞ്ഞു. ഇതില്‍ 1,424 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.