റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് വെറും 68 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയില്‍ കഴിയുന്നവരില്‍ 77 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 5,46,479 ആയി. അതില്‍ 5,35,450 പേര്‍ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 8,656 ആയി. രാജ്യത്ത് ഇന്ന് 42,429 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാണ് നടന്നത്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,373 ആണ്. ഇതില്‍ 361 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
98 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്ക് 1.6 ശതമാനവും. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 17, കിഴക്കന്‍ പ്രവിശ്യ 7, മദീന 5, അസീര്‍ 4, ജീസാന്‍ 3, അല്‍ഖസീം 3, തബൂക്ക് 3, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ജൗഫ് 2, നജ്‌റാന്‍ 1, ഹായില്‍ 1. കോവിഡ് വാക്‌സിനേഷന്‍ 40,570,440 ഡോസ് കവിഞ്ഞു.