റിയാദ്: സൗദിയില്‍ സ്വകാര്യ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി കര്‍ശന ഉപാധികളോടെ മാത്രം. സൗദിവല്‍ക്കരണ തോതും സൗദി അധ്യാപകരുടെ വേതനവും ഉയര്‍ത്തണമെന്നതാണ് പ്രധാന നിബന്ധനയുള്ളത്. സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങളും വിവിധ ഘടകങ്ങളും വിദ്യാഭ്യാസ മന്ത്രാലയം നേരിട്ടാണ് പരിശോധിക്കുന്നത്.
സൗദിയില്‍ രണ്ട് വര്‍ഷത്തിനിടെ ട്യൂഷന്‍ ഫീസ് ഉയര്‍ത്തിയ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളു. റിയാദ് വിദ്യാഭ്യാസ വകുപ്പിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം മേധാവി അനസ് അല്‍ അഹൈദിബാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.
സന്ദര്‍ശനത്തിനെത്തുന്ന സമിതി സ്‌കൂളിലെ കെട്ടിടങ്ങള്‍, സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ എണ്ണം, അധ്യാപകരുടെ വേതനം എന്നിവയും പരിശോധിക്കും. ചെലവുകള്‍ വര്‍ദ്ധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകളുകളില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. 2000 മുതല്‍ 3000 റിയാല്‍ വരെയാണ് ചില സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വാര്‍ഷിക ഫീസിനത്തില്‍ മാത്രം വര്‍ദ്ധിപ്പിച്ചത്. ഫീസ് വര്‍ദ്ധന അപേക്ഷ മന്ത്രാലയം നിരസിച്ചാല്‍ സ്‌കൂളുകള്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.