ജിദ്ദ : സൗദി യു.എ.ഇ സഹകരണം ശക്തിപ്പെടുത്താന്‍ രൂപം നല്‍കിയ ഏകോപന സമിതിയില്‍ ഇരു രാജ്യങ്ങളിലെയും 16 മന്ത്രിമാര്‍ അംഗങ്ങളായി. സൗദിയില്‍ നിന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദ്ര് ബിന്‍ അബ്ദുല്ല ഫര്‍ഹാന്‍ രാജകുമാരന്‍, സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍തുവൈജിരി, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍, ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് അഹ്മദ് അല്‍ഖതീബ്, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സൂപ്പര്‍വൈസര്‍ യാസിര്‍ അല്‍റുമയ്യാന്‍ എന്നിവരും, യു.എ.ഇയില്‍ നിന്ന് മന്ത്രിസഭാ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അല്‍ഗര്‍ഗാവി, സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍മന്‍സൂരി, വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ്, ധനകാര്യ സഹമന്ത്രി ഉബൈദ് അല്‍തായര്‍, വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ഹമാദി, സഹമന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ജാബിര്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി അല്‍ശാംസി എന്നിവരും കൗണ്‍സിലില്‍ അംഗങ്ങളാണ്.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണ, പങ്കാളിത്ത അവസരങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെയും മുഹമ്മദ് അല്‍തുവൈജിരിയുടെയും അധ്യക്ഷതയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.