ഒരു പറവയെ രക്ഷിക്കൂ; കാമ്പയിനുമായി സൗദി സാമൂഹിക വികസന മന്ത്രാലയം

സൗദി : പറവകള്‍ക്ക് കൂട്ടായി മാറാന്‍ യുഎഇയുടെ പുതിയ പദ്ധതി നിലവില്‍ വന്നു. വേനല്‍ക്കാലത്ത് പക്ഷികള്‍ നേരിടുന്ന പ്രയാസം ലഘൂകരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ജീവകാരുണ്യ ദിനത്തിലാണ് ഒരു പറവയെ രക്ഷിക്കൂയെന്ന കാമ്പയിനുമായി സാമൂഹിക വികസന മന്ത്രാലയം രംഗത്ത് വന്നത്.

വേനല്‍ക്കാലത്ത് ഭക്ഷണവും വെള്ളവും ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന കിളികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ വ്യാപക ബോധവത്കരണം നടത്തുന്നതിനൊപ്പം, പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. റാസല്‍ഖൈമയിലെ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ കേന്ദ്രത്തിലെ പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് മനോഹരമായി തയ്യാറാക്കിയ ബേര്‍ഡ് ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

വീടുകളുടെ ബാല്‍ക്കണികളിലും പൂന്തോട്ടങ്ങളിലും ഈ ടേബിളുകള്‍ സജ്ജീകരിക്കാം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. പ്രത്യേക പരിചരണം ആവശ്യമുള്ള ജനങ്ങള്‍ക്ക് സമൂഹ വികസനത്തില്‍ പങ്കാളിത്തം ലഭ്യമാക്കുന്ന മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്.

Top