തണുത്തു വിറച്ച് ജനങ്ങള്‍ ; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയില്‍

snowfall

റിയാദ്: സൗദിഅറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി. തലസ്ഥാനമായ റിയാദില്‍ പത്ത് ഡിഗ്രിക്ക് താഴെയാണ് താപനില. സൂര്യപ്രകാശം തട്ടിയാലുടനെ മഞ്ഞലിയുന്നതും ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ഇനിയും പ്രദേശത്ത് തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചകരുടെ വിലയിരുത്തല്‍. റിയാദിലും പരിസര പ്രവിശ്യകളിലും താപനില പത്തിന് താഴെയാണെങ്കില്‍ കൂടിയും നിരവധി പേരാണ് മഞ്ഞു വീഴ്ച കാണുവാന്‍ എത്തുന്നത്. മഴ കൂടി പെയ്താല്‍ തണുപ്പ് ഇനിയും തീവ്രമാകുന്നതാണ്, ഇത് ജനജീവിതം പ്രതിസന്ധിയാലാക്കുന്നതാണ്.

Top