റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിക്കുന്ന ദൈനംദിന കണക്കിൽ നേരിയ വർദ്ധനവ്. രോഗമുക്തിയെക്കാൾ അൽപം കൂടി പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പ്രതിദിന മരണസംഖ്യ കുറഞ്ഞു. ഇന്ന് എട്ട് പേർ മാത്രമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. രാജ്യത്ത് 181പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 160 പേരാണ് സുഖം പ്രാപിച്ചത്.
ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,359ഉം രോഗമുക്തരുടെ എണ്ണം 3,52,249 ഉം ആയി. മരണസംഖ്യ 6139 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2971 പേരാണ്. ഇതിൽ 404 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.