സൗദി ; സൗദിയില്‍ വിദേശികള്‍ക്കേര്‍പ്പെടുത്തിയ ലെവി പുനപരിശോധ ഫലം ഒരുമാസത്തിനകം അറിയാമെന്ന് വാണിജ്യ മന്ത്രി. ലെവി സംബന്ധിച്ച് പഠിക്കാന്‍ സാമ്പത്തിക മന്ത്രാലയം ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം മന്ത്രാലയം തീരുമാനമെടുക്കും.
വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി സംബന്ധിച്ച് തും പൌരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം കാരണം ലെവിയാണെന്ന് പറയാറായിട്ടില്ല. പദവി ശരിയാക്കലും, ഡിജിറ്റല്‍ വ്യവഹാരത്തിലേക്കുള്ള മാറ്റവും, സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടിയുമെല്ലാം ഇതിന് കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നാടിന്റേയും പൌരന്മാരുടേയും നന്മ ഉദ്ദേശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലെവി പ്രത്യേക സംഖ്യയായി നിജപ്പെടുത്തുന്ന രീതിയും പരിഗണനയിലുണ്ട്. നിലവില്‍ രാജ്യത്തിന്റെ താല്‍പര്യം ലെവി നിലനിര്‍ത്തണമെന്നാണെങ്കിലും അത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് സാമ്പത്തിക വികസന സമിതിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.