യു.എ.ഇ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അബുദാബി കിരീടാവകാശിയുമായി ചര്‍ച്ച നടത്തിയ. യു.എ.ഇയും സൗദിയും തമ്മില്‍ ദീര്‍കാലമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങളെ കൂടുതല്‍ സുദൃഢമാക്കാന്‍ രാജ്യങ്ങളുടെ തീരുമാനം.
യു.എ.ഇയിലെത്തിയ സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും ചര്‍ച്ച നടത്തി.
യു.എ.ഇയും സൗദിയും തമ്മിലുള്ള നയതന്ത്ര സഹകരണം പരസ്പര ധാരണയുടെയും പൊതു താല്‍പര്യങ്ങളുടെയും ഫലപ്രദമായ അടിസ്ഥാനങ്ങളെ ആധാരമാക്കിയുള്ളതാണെന്ന് ചര്‍ച്ചക്ക് ശേഷം നേതാക്കള്‍ വ്യക്തമാക്കി.
ചരിത്രത്തില്‍ വേരുകളുള്ള യു.എ.ഇ-സൗദി സമ്പര്‍ക്കം സാഹോദര്യ ബന്ധത്തിന്റെ സവിശേഷമായ മാതൃകയാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങള്‍ക്കുള്ള ദൃഢമായ ചവിട്ടുകല്ലാണ് 2016 മേയില്‍ രൂപവത്കരിച്ച സൗദിഫഇമറാത്തി ഏകോപന കൗണ്‍സില്‍ എന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വ്യക്തമാക്കി.