അരാംകോയുടെ ഓഹരി വിപണി പ്രവേശനം ;ആഭ്യന്തര വിപണിയില്‍ 2 ശതമാനം വില്‍ക്കും

സൌദി അരാംകോയുടെ വലിയ ഓഹരി പ്രവേശനം സൌദി കിരീടാവകാശി ഇന്ന് പ്രഖ്യാപിച്ചേക്കും. ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയുടെ രണ്ട് ശതമാനം ഓഹരിക്ക് 20 ബില്യണ്‍ ഡോളറാണ് മൂല്യം.

അഞ്ച് ശതമാനം ഓഹരിയാണ് സൌദി അരാംകോ ഓഹരി വിപണിയില്‍ വെക്കുക. ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനികളുടെ പട്ടികയിലാണ് ദേശീയ എണ്ണ കമ്പനിയായ സൌദി അരാംകോ. ഇതിനാല്‍ തന്നെ ഓഹരി വാങ്ങാന്‍ തയ്യാറെടുക്കുന്ന കമ്പനികളുമായി സൌദി അധികൃതര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ വില്‍പനക്ക് വെക്കും. ഇതിന് ശേഷമാകും മൂന്ന് ശതമാനം വിദേശ കമ്പനികള്‍ക്ക് വാങ്ങാന്‍ അവസരം നല്‍കുക. ഇതോടെ ഓഹരി വിപണിയില്‍ സൌദിയുടെ മൂല്യം കുത്തനെ ഉയരും.

ആഗോള വിപണിയില്‍ എത്തുമെന്ന് കരുതുന്ന അരാംകോയുടെ ഓഹരിക്കായി ഇന്ത്യന്‍ കമ്പനികളും രംഗത്തുണ്ടാകും.

Top