ലോകത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പനക്ക് ഒരുങ്ങി സൗദി അരാംകോ. അരാംകോയുടെ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഓഹരി ആഭ്യന്തര വിപണിയിലാണ് ആദ്യം വില്‍പനക്ക് വെക്കുക. അരാംകോയുടെ രണ്ട് ശതമാനം ഓഹരിയുടെ മൂല്യം ഇരുപത് ബില്യണ്‍ ഡോളറാണ്.
അഞ്ച് ശതമാനം ഓഹരിയാണ് അരാംകോ വിപണിയില്‍ വെക്കുക. ഇതിന് മുന്നോടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ വില്‍പനക്ക് വെക്കും. നവമ്പര്‍ മൂന്നിന് വില്‍ക്കുമെന്ന് കരുതുന്ന അരാംകോയുടെ രണ്ട് ശതമാനം ഓഹരിക്ക് 20 ബില്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം. ഇതോടെ ഓഹരി വിപണിയില്‍ സൗദിയുടെ മൂല്യം കുത്തനെ ഉയരും.
അരാംകോയിലെ നിക്ഷേപത്തിന് അബൂദബിയിലെയും സിംഗപ്പൂരിലേയും നിക്ഷേപകര്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ എത്തുമെന്ന് കരുതുന്ന അരാംകോയുടെ ഓഹരിക്കായി ഇന്ത്യന്‍ കമ്പനികളും രംഗത്തുണ്ടാകുമെന്നാണ് വിവരം.