മുംബൈ:റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുതിയ സബ്‌സിഡിയറികൂടി നിലവില്‍വരുന്നു. റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍മാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക. സൗദി ആരാംകോ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളില്‍നിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ പുതിയനീക്കം.
റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍മാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക. ഇതോടെ റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ക്കായി പുതിയ മാനേജുമെന്റ് നിലവില്‍വരും. സബ്‌സിഡിയറിയാകുമ്പോൾ ഓഹരി നിക്ഷേപകരുടെകാര്യത്തിൽ തൽസ്ഥതി തുടരുമെന്ന് സ്റ്റോക് എക്‌സ്‌ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്.