കോവിഡില്‍ വിറങ്ങലിച്ച് സൗദിയിലെ കമ്പനികള്‍; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

കോവിഡ് പ്രതിസന്ധി മൂലം സൗദിയിലെ തദവ്വുലില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ലാഭത്തില്‍ വന്‍ ഇടിവ്. ലാഭത്തിന്റെ നാലില്‍ ഒന്നുവരെ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കാലയളവിലാണ് കമ്പനികള്‍ക്ക് നഷ്ടം നേരിട്ടത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനികളുടെ ലാഭത്തില്‍ 76.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 8630 കോടി റിയാലിന്റെ കുറവാണുണ്ടായത്.

രാജ്യത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കമ്പനികളിലൊന്നായ സാബിക്കിന് 220 കോടി റിയാലിന്റെ നഷ്ടമാണ് നേരിട്ടത്. രാജ്യത്തെ ബാങ്കുകള്‍ക്കും ഈ കാലയളവില്‍ നഷ്ടം നേരിട്ടു. ബാങ്കുകളുടെ ലാഭ വിഹിതത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. 80 ശതമാനം തോതിലാണ് കുറവ് രേഖപ്പെടുത്തിയത്.

മുന്‍നിര ബാങ്കുകളിലൊന്നായ സാബ് ബാങ്ക് ന്ഷ്ടം നേരിട്ടതായും റിപ്പോര്‍ട്ട് പറയുന്നു. 680 കോടി റിയാലിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന ലാഭം നേടിയ കമ്പനി സൗദി അരാംകോയാണ്. 2462 കോടി റിയാലാണ് സൗദി അരാംകോയുടെ ലാഭം. സൗദി ടെലികോം കമ്പനിയാണ് രണ്ടാം സ്ഥാനത്ത് 272 കോടി റിയാലിന്റെ ലാഭമാണ് നേടിയത്.

Top