വാക്‌സിനോടുള്ള വിമുഖത; സൗദിയില്‍ സ്ത്രീകളില്‍ കൊവിഡ് കൂടുന്നു

റിയാദ്:  സൗദിയില്‍ കൊവിഡ് കേസുകളില്‍ 55 ശതമാനവും സ്ത്രീകളിലാണെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി. സ്ത്രീകളില്‍ വാക്‌സിനേഷന്റെ തോത് പുരുഷന്‍മാരുടേതിനേക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലുള്ളതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ സ്ത്രീകള്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതായി ഇതുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധി പഠന വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരിലും സ്ത്രീകള്‍ തന്നെയാണ് കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കിടയില്‍ പ്രതിരോധ കുത്തിവയ്പ്പ് പ്രതീക്ഷിച്ചതിലും താഴെയാണ്. ഈ സ്ഥിതി മാറണമെന്നും വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും ബോധ്യപ്പെട്ട സ്ഥിതിക്ക് വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top