സൗദി: 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബുക്കിങ് ഇല്ലാതെ കൊവിഡ് കുത്തിവെപ്പെടുക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്സിന്‍ സ്വീകരിക്കണമെങ്കില്‍ മൂൻകൂട്ടി ആപ്ലിക്കേഷനിൽ ബുക്ക് ചെയ്യണം എന്നാല്‍ 75 വയസ് പ്രായമുള്ളവര്‍ക്ക് ഇതിന്‍റെ ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഏത് കുത്തിവെപ്പ് കേന്ദ്രത്തിലും ചെന്ന് വാക്സില്‍ സ്വീകരിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
പ്രായം കൂടിയ ആളുകള്‍ വരുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും നല്‍കി കഴിഞ്ഞെന്നും മന്ത്രാലയം അറിയിച്ചു. വീൽചെയറടക്കമുള്ള സജ്ജീകരണങ്ങൾ ഒരോ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വാക്സിന്‍ സ്വീകരിക്കുന്ന ആളുകളുടെ പേരുകള്‍ ഒരു പ്രത്യേക ഷീറ്റിൽ രേഖപ്പെടുത്തി വെക്കണം.