സൗദി: ഭക്ഷണം കഴിച്ചതിന് ശേഷം പാഴാക്കി കളഞ്ഞാല്‍ സൗദിയില്‍ ഇനി മുതല്‍ പിഴ. 1000 റിയാലാണ് പിഴ ചുമത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കുന്ന രാജ്യമാണ് സൗദി. സൗദി ഫുഡ് ബാങ്കാണ് തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പ്രതിവര്‍ഷം സൗദി പാഴാക്കുന്ന ഭക്ഷണം 427 ടൗണാണ്. ശിക്ഷയനുസരിച്ച് പാഴാക്കുന്ന ഓരോ കിലോ ഭക്ഷണത്തിനും 1000 റിയാലാണ് പിഴ നല്‍കുന്നത്. മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന് ഫുഡ് ബാങ്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ ഈ കാര്യ വ്യക്തമാക്കിയിട്ടുണ്ട്.