ന്യൂഡല്‍ഹി : സൗദി അറേബ്യ വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈര്‍ ഇന്ന് ഡല്‍ഹിയിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം ചര്‍ച്ച നടത്തും. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
ഇസ്‌ലാമാബാദില്‍ നിന്ന് നേരിട്ടു ന്യൂഡല്‍ഹിയില്‍ എത്തുന്നത് ഒഴിവാക്കിയ ആദെല്‍ അല്‍ ജുബൈര്‍ സൗദിയിലേക്കു മടങ്ങിയ ശേഷമാണ് ഇന്ത്യയിലെത്തുന്നത്. സുഷമാ സ്വരാജ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 3 തവണയാണ് ഇദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. ഡല്‍ഹിയില്‍ കണ്ടതിനു പുറമെ ഇരുവരും യുഎഇയില്‍ ഒഐസി സമ്മേളനത്തിലും കണ്ടിരുന്നു.
ഫെബ്രുവരി 19ന് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.