റിയാദ്: പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനും സൗദി അറേബ്യയില്‍ ഇനി കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. പുതിയ നിയമം ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പാക്കും. കൂടാതെ വിവിധ മേഖലകളില്‍ പ്രവേശിക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കും. വിവിധ ഗവണ്‍മെന്റ്, സ്വകാര്യ, വിദ്യാഭ്യാസ സംവിധാനങ്ങളില്‍ ഉള്‍പ്പെടെയാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയത്.
ഏതെങ്കിലും സാംസ്‌കാരിക, ശാസ്ത്രീയ, സാമൂഹിക അല്ലെങ്കില്‍ വിനോദ ഇവന്റിലേക്ക് പ്രവേശിക്കല്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കല്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങളില്‍ പ്രവേശിക്കല്‍, പൊതു ഗതാഗതം ഉപയോഗപ്പെടുത്തല്‍ എന്നിവക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ, സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദം, കായിക പ്രവര്‍ത്തനങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.