റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അത്ര സന്തോഷകരമല്ലാത്ത വാര്‍ത്തയുമായാണ് പുതു വര്‍ഷത്തില്‍ വരുന്നത്. വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ജനുവരി ഒന്നുമുതല്‍ സൗദി വര്‍ധിപ്പിക്കും.
സ്വദേശി-വിദേശി അനുപാതത്തിന് വിധേയമായാണ് വര്‍ധന. ഇതിനിടെ, ലെവി സംബന്ധിച്ച പുനപരിശോധന റിപ്പോര്‍ട്ടില്‍ അടുത്ത മാസം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. സൗദിക്കാരേക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി സംഖ്യ അടക്കേണ്ടത്. സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാര്‍ കൂടുതലാണെങ്കില്‍ ഒരു വിദേശിക്ക് അഞ്ഞൂറ് റിയാല്‍ അടച്ചാല്‍ മതി. അടുത്ത വര്‍ഷവും ഇതേ അനുപാതത്തില്‍ വര്‍ധനവുണ്ടാകും.
കൂടാതെ 2017 ജൂലൈ ഒന്നു മുതല്‍ സൗദിയില്‍ ആശ്രിത ലെവി നിലവില്‍വന്നിരുന്നു. അത് പുതു വര്‍ഷത്തില്‍ വര്‍ധിപ്പിക്കും.ആശ്രിതര്‍ക്ക് മാസത്തില്‍ 100 റിയാലായിരുന്നു അന്ന് ലെവി സംഖ്യ. ഈ വര്‍ഷം ഇരുന്നൂറായിരുന്നു. ജനുവരി ഒന്നുമുതല്‍ ഇത് മുന്നൂറാകും.
പ്രവാസികള്‍ക്ക് മേല്‍ നിര്‍ബന്ധ ബാധ്യതയായ ലെവി പുന:പരിശോധനയില്‍ പഠനം നടക്കുകയാണെന്ന് സൗദി വാണിജ്യനിക്ഷേപ മന്ത്രി ഡോ: മാജിദ് അല്‍ ഖസബി പറഞ്ഞിരുന്നു. അടുത്ത മാസം ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.