റിയാദ്: സൗദിയുടെ വെടിനിര്‍ത്തല്‍ വാഗ്ദാനം തള്ളിക്കൊണ്ട് യമനിലെ ഹൂതി വിമതര്‍ സൗദിക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നു. നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് ഇവയില്‍ ഏറ്റവും പുതിയത്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. നജ്റാനിലെ സിവിലിയന്‍മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെും ലക്ഷ്യം വച്ചുള്ളതായിരുന്നു ഹൂതി മിസൈലെന്നും അദ്ദേഹം അറിയിച്ചു.
ജസാനിലെ എണ്ണ കേന്ദ്രത്തിനെതിരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് നജ്റാന്‍ ലക്ഷ്യമിട്ട് മിസൈലാക്രമണം നടന്നത്. തെക്കല്‍ സൗദി നഗരമായ ജസാനിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇവിടത്തെ എണ്ണ ഉല്‍പ്പാദന വിതരണ കേന്ദ്രത്തിന് തീപ്പിടിച്ചിരുന്നു. സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അരാംകോ എണ്ണക്കമ്പനിയുടേതാണ് ജസാനില്‍ ആക്രമണത്തിനിരയായത്.
ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജസാനിലെയും നജ്റാനിലെയും സര്‍വകലാശാലകളെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളും തങ്ങള്‍ തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ജസാന്‍. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സൗദി കേന്ദ്രങ്ങള്‍ക്കു നേരെ 18 ഡ്രോണ്‍ ആക്രമണങ്ങളും എട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളും നടത്തിയതായാണ്