സൗദിയില്‍ സ്വദേശികളടക്കം ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

പാക്കിസ്ഥാന്‍: കൊലപാതക-മയക്കു മരുന്ന് കേസുകളില്‍ സൗദിയില്‍ സ്വദേശികളടക്കം ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷയുടെ വാര്‍ത്ത പുറത്ത് വിട്ടത്. പാക്കിസ്ഥാന്‍ സ്വദേശിയെ കൊന്ന കേസിലാണ് അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയത്. ഗോഡൗണ്‍ വാച്ച്മാനായ പാക്കിസ്ഥാനിയെ തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൊബൈല്‍ ഫോണ്‍ കവരാനാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി. ഇതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. തബൂക്കില്‍ മറ്റൊരു പൗരനെയും വധശിക്ഷക്ക് വിധേയനാക്കി. സ്വദേശി പൗരനെ തര്‍ക്കത്തിനൊടുവില്‍ പെട്രോളൊഴിച്ച് ജീവനോടെ തീ കൊളുത്തി കൊന്നുവെന്നായിരുന്നു കേസ്. മയക്കുമരുന്ന് കടത്ത് കേസിലാണ് ലെബനോന്‍ സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിത്. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

Top