ഇനി 18 വയസ്സിന് മുമ്പ് വിവാഹം കഴിപ്പിച്ചാല്‍ പണികിട്ടും; കര്‍ശന നടപടിയുമായി സൗദി

റിയാദ്: 18 വയസ്സിന് താഴെ പ്രായമുള്ളവരെ വിവാഹം കഴിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ.  18 വയസ്സിന് താഴെ പ്രായമുള്ളവരെ വിവാഹം കഴിപ്പിച്ചാല്‍ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗദി നീതി മന്ത്രി ഡോ.വലീദ് ബിന്‍ മുഹമ്മദ് അല്‍ സമ്മാനി കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.

18 വയസ്സിന് താഴെയുള്ളവരുടെ വിവാഹ ഉടമ്പടികള്‍ നടത്തിക്കൊടുക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമം ഒരു പോലെ ബാധകമാണ്.

ഇത്തരം കേസുകളെല്ലാം ഉചിതമായ കോടതികളിലേക്ക് റഫര്‍ ചെയ്യാന്‍ മന്ത്രി കോടതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം ഈ വര്‍ഷം സൗദി ഷൂറാ കൗണ്‍സില്‍ നിരോധിച്ചിരുന്നു.

 

Top