റിയാദ്: ഓരോ ദിവസവും കൊറോണ വ്യാപനത്തിന്റെ നിരക്ക് വര്‍ധിക്കുകയാണ്. അതിനാല്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ നീട്ടി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്.
മാര്‍ച്ച് 23 ന് ആരംഭിച്ച 21 ദിവസത്തെ കര്‍ഫ്യൂ നടപടി ശനിയാഴ്ച അര്‍ദ്ധരാത്രി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കര്ഫ്യൂ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നിയന്ത്രണങ്ങളും യാത്രാ നിരോധനവും തുടരും.
അതേസമയം, സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 3,651 ആയി ഉയര്‍ന്നു. 47 പേര്‍ മരിക്കുകയും ചെയ്തു.