യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു, അമ്പതോളം പേര്‍ക്ക് പരിക്ക്‌

സനാ: യെമനിലെ ഹൊദിദായില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു, അമ്പതോളം പേര്‍ക്ക് പരിക്ക്. ഹൊദിദായിലെ തിരക്കേറിയ മത്സ്യ മാര്‍ക്കറ്റില്‍ വന്‍ ആക്രമണമാണ് സൗദി സഖ്യസേന നടത്തിയത്.

അല്‍-തവ്ര ആശുപത്രിയുടെ പ്രധാന ഗേറ്റില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റിലാണ് വ്യോമാക്രമണമുണ്ടായത്. മാര്‍ക്കറ്റിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നുപോയി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ (75) ഹൂതികള്‍ വധിച്ചതിനു പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്. ഇതുവരെ പതിനായിരത്തിലധികം ആളുകള്‍ സൗദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 30 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു.

Top