സൗദിയിലെ മലയാളി സംഘടനകള്‍ നാല് കോടി രൂപ സമാഹരിച്ചതായി പ്രവാസികള്‍

Floods in Kerala

റിയാദ്: കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായവുമായി സൗദിയിലെ മലയാളി സംഘടനകള്‍. ഇതുവരെ നാല് കോടി രൂപയിലധികം സമാഹരിച്ചതായി പ്രവാസി ക്ഷേമനിധി ബോര്‍ഡ് അറിയിച്ചു.

പ്രളയം തകര്‍ത്ത നാടിന്റെ പുനര്‍ നിര്‍മ്മിതിക്കൊരു കൈത്താങ്ങാകാന്‍ സൗദിയിലെ പ്രവാസികളും വിവിധ സംഘടനകളുമാണ് മുന്നോട്ടു വന്നത്. ദമ്മാം നവോദയ സാംസ്‌കാരികവേദി സമാഹരിച്ച ദുരിതാശ്വാസ ഫണ്ട്‌ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ക്ക് കൈമാറി.

റിയാദില്‍ മലയാളി സംഘടനകളുടെ കൂട്ടായ്മയായ എന്‍.ആര്‍.കെ. ഫോറം സമാഹരിച്ചത് 61 ലക്ഷം രൂപയാണ്. കൂടാതെ ഒ.ഐ.സി.സി, കെ.എം സി. സി തുടങ്ങിയ നിരവധി സംഘടനകളും വ്യക്തികളും സ്വദേശികളും ഉള്‍പ്പെടെയാണ് കേരളത്തിന് സഹായ ഹസ്തവുമായി എത്തിയത്. പ്രളയ ദുരിതക്കാര്‍ക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അവശ്യ വസ്തുക്കളും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാഹരിച്ചിരുന്നു.

Top