സൗദി സ്വദേശിവല്‍ക്കരണം: അടുത്തമാസം മുതല്‍ നിയമം പ്രാബല്യത്തിലാകും

സൗദി: സൗദിയില്‍ സ്വദേശിവല്‍ക്കരണം അടുത്തമാസം മുതല്‍ കര്‍ശന നടപടികളിലേക്ക്. സെപ്റ്റംബര്‍ പതിനൊന്ന് മുതലാണ് പുതിയ സ്വദേശിവല്‍ക്കരണം നിയമം പ്രാബല്യത്തിലാകുന്നത്. എഴുപത് ശതമാനം സ്വദേശികളും, മുപ്പത് ശതമാനം വിദേശികളും എന്നതാണ് സൗദിയിലെ സ്വദേശിവത്കരണ അനുപാതം.

സ്വദേശിവല്‍ക്കരണത്തിലെ ഭൂരിഭാഗം മേഖലകളും നേരിട്ട് ബാധിക്കുന്നത് മലയാളികളെയാണ്. വസ്ത്രം, ചെരിപ്പ് കടകളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാകുന്നത്.

മലയാളികള്‍ ജോലിയെടുക്കുന്ന തുണിക്കടകള്‍, ചെരിപ്പ് ഷൂ കടകള്‍ തുടങ്ങിയവക്ക് നിയമം ബാധകമാകമാണ്. നിയമം നടപ്പിലാവുമെന്ന് കണ്ടതോടെ കടകളില്‍ പുതിയ സ്റ്റോക്ക് ഇറക്കുന്നത് നിര്‍ത്തി വെച്ചു. പെരുന്നാളിനോടനുബന്ധിച്ച് സ്‌പെഷല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി കട കാലിയാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ മലയാളികളികള്‍.

Top