യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ സൗദി കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നാലെ ആഗോള വിപണയില്‍ എണ്ണ വില വര്‍ധിച്ചു. ബാരലിന് 1.05 ഡോളര്‍ വര്‍ധിച്ച് വില 71.68 ആണ് ഇന്നത്തെ വില.
രണ്ട് സൗദി കപ്പലുകളാണ് യു.എ.ഇ തീരത്തിനടുത്ത് വെച്ചുള്ള ആക്രമണ ശ്രമത്തില്‍ ഇരയായത്. ആക്രമണശ്രമം സ്ഥിരീകരിച്ച വിദേശകാര്യമന്ത്രാലയം യു.എ.ഇ അന്വേഷണത്തെ സ്വാഗതം ചെയ്തു. യു.എ.ഇയില്‍ നിന്നും സൌദി തീരത്തേക്ക് വരികയായായിരുന്നു കപ്പല്‍. അരാംകോയില്‍ നിന്ന് എണ്ണ ശേഖരിച്ച് യു.എസിലേക്ക് പുറപ്പെടാനായിരുന്നു കപ്പല്‍ പുറപ്പെട്ടത്.
ആക്രമണത്തെ അപലപിച്ച അറബ് ലീഗ് സൗദിക്കും യു.എ.ഇക്കും പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ കപ്പലുകള്‍ക്ക് യു.എസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതോടെയാണ് ആഗോള വിപണയില്‍ എണ്ണവില കൂടിയത്.