സൗദി കിരീടവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന് രാജ്യത്തിന്റെ സ്ഥാപകനും പിതാമഹനുമായ അബ്ദുല്‍ അസീസിന്റെ പേര് നല്കി. അബ്ദുല്‍ അസീസ് ഉള്‍പ്പെടെ മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് സൗദി കിരീടാവകാശിക്കുള്ളത്. മകന് പിറന്ന സന്തോഷത്തില്‍ കിരീടവകാശിക്ക് ആശംസകളും അഭിനന്ദ പ്രവാഹങ്ങളുമായി രാജ്യത്തെ ജനങ്ങളും പങ്കാളികളായി. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി.
‘ദൈവം അവനെ സന്തോഷത്തിന്റെ കുഞ്ഞാക്കി മാറ്റുകയും അനുഗ്രഹിക്കുകയും മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യും’, മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരന് ട്വീറ്റ് ചെയ്തു. നിരവധി പേരാണ് രാജകുമാരന്റെ മകന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.