റിയാദ്: എല്ലായിടത്തും സൗജന്യ വൈഫൈ സൗകര്യമൊരുക്കി ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ. രാജ്യത്ത് വിവിധ മേഖലകളിലെ പൊതു സ്ഥലങ്ങളിൽ അറുപതിനായിരം വൈഫൈ ഹോട്ട് സ്‍പോട്ടുകളാണ് സൗജന്യമായി സൗദി കമ്യൂണിക്കേഷൻസ് ആൻസ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ നടപ്പാക്കുന്നത്.
ടെലികമ്യൂണിക്കേഷൻ രംഗത്തെ സേവനദാതാക്കളുമായി സഹകരിച്ചാണ് നടപ്പാക്കൽ. വിവിധ ഘട്ടങ്ങളിലായി 60,000 പോയിന്റുകളിലെത്തിക്കും. സൗജന്യ നെറ്റ്‍വർക്കിന് ഒരേ പേരായിരിക്കും. അതിൽ കണക്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെയ്യും.പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.