കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് സൗദി

സൗദി: രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുകയാണെന്ന്സൗദി  ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒടുവിലായി 315 പുതിയ കേസുകളും, മൂന്നൂറ്റി നാൽപ്പത്തി ഒമ്പത് രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇപ്പോഴും പ്രതിദിന കോവിഡ് കേസുകൾ വർധിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി വ്യക്തമാക്കി.

വേഗത്തിൽ വാക്‌സിൻ സ്വീകരിക്കലാണ് ഈ അപകടാവസ്ഥ മറികടക്കുന്നതിനുള്ള മാർഗ്ഗമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ഇപ്പോഴും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ സ്ഥിരത കൈവരിക്കാനായിട്ടില്ല. സൗദിയിൽ വിതരണത്തിലുള്ള എല്ലാ വാക്‌സിനുകളും സുരക്ഷിതമാണെന്നും എല്ലാ പ്രദേശങ്ങളിലും വാക്‌സിൻ ലഭ്യാണെന്നും മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു.

ആരാധനക്കെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, ഇന്ന് മൂന്ന് പള്ളികൾ കൂടി താൽക്കാലികമായി അടച്ചു

Top