ബഹിരാകാശ ടൂറിസം രംഗത്ത് 100 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി സൗദി

റിയാദ്: ബഹിരാകാശ ടൂറിസം രംഗത്ത് 100 കോടി ഡോളര്‍ (6500 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി സൗദി.

ബ്രിട്ടനിലെ വിര്‍ജിന്‍ ഗ്രൂപ്പുമായി സഹകരിച്ച് സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുന്നത്.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സനും സംയുക്ത ഉടമ്പടിക്കു കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

സൗദി മുന്നോട്ടുവയ്ക്കുന്ന ‘വിഷന്‍ 2030’ അനുസരിച്ചു ശാസ്ത്രസാങ്കേതിക രംഗത്തു വൈവിധ്യപൂര്‍ണമായ നിക്ഷേപം നടത്തുന്നതിലേക്കുള്ള ചുവടുവയ്പ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ബഹിരാകാശത്തേക്കു ടൂറിസ്റ്റുകളെ എത്തിക്കുവാനും, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ഉള്ള വിര്‍ജിന്‍ ഗ്രൂപ്പിന്റെ പദ്ധതി അവസാന ഘട്ടത്തിലാണെന്നും റിച്ചാര്‍ഡ് ബ്രാന്‍സന്‍ വ്യക്തമാക്കി.

Top