റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശികളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാത്രയ്ക്കു മുമ്പേ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ സൗദിയിൽ പ്രാബല്യത്തില്‍ വന്നു. മുഖീം പോര്‍ട്ടലില്‍ 2u.pw/C9Ab2 എന്ന ലിങ്ക് വഴിയാണ് വാക്‌സിനേഷന്‍ സ്റ്റാറ്റസ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
18 വയസ്സിന് താഴെയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി എല്ലാ വിമാന കമ്പനികള്‍ക്കും നല്‍കിയിരുന്നു.
സൗദിക്കകത്തു നിന്നോ പുറത്തുനിന്നോ വാക്‌സിനെടുത്തവരും പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ ലഭിച്ചവരും തീരെ എടുക്കാത്തവരും അക്കാര്യം സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഓണ്‍ലൈനായി നല്‍കണം. സൗദിയില്‍ ഇഖാമയുള്ളവര്‍ക്കും സന്ദര്‍ശന വിസയില്‍ വരുന്നവര്‍ക്കും മുഖീം രജിസ്‌ട്രേഷന്‍ ബാധകമാണെന്നും അധികൃതര്‍ ഇറിയിച്ചു. ഇഖാമയുള്ളവരും സന്ദര്‍ശക വിസയില്‍ വരുന്നവരുമായ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കുമായി പ്രത്യേക ലിങ്ക് പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്