റിയാദ്: സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാണ്. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തങ്ങളുടെ വിസ ഓണ്‍ലൈനായി പുതുക്കാമെന്ന് അധികൃതർ. നാട്ടില്‍ വച്ച് സ്വന്തമായി തന്നെ വിസകള്‍ പുതുക്കാന്‍ സൗകര്യമൊരുക്കിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റ് വിസകളുടെ കാലാവധിയാണ് നാട്ടില്‍ വച്ച് പുതുക്കാന്‍ അവസരമുള്ളത്. ജൂലൈ 31 വരെ സൗജന്യമായി നീട്ടാനാണ് സൗകര്യമുള്ളത്.
ഇതിനായി ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പുതിയ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-വിസ സേവന പ്ലാറ്റ്‌ഫോമായ ഇന്‍ജാസിലൂടെ https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്ക് ഉപയോഗിച്ചാല്‍ വിസകള്‍ പുതുക്കേണ്ടത്. വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, രാജ്യം, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കിയാണ് വിസ പുതുക്കേണ്ടത്.